Tuesday, 10 November 2026 6:21 AM

ഞങ്ങളെക്കുറിച്ച്‌

കോഴിക്കോട് നഗരത്തില്‍ 2022 മുതല്‍ ജനറല്‍ പി എസ് സി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സില്‍വര്‍ലീഫ് പി എസ് സി അക്കാദമി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത്, മികച്ച പരിശീലനം നല്‍കി റാങ്ക് ലിസ്റ്റില്‍ ഇടംനേടാന്‍ സഹായിച്ചിട്ടുള്ള സ്ഥാപനമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പരിപൂര്‍ണമായ വ്യക്തിഗത ശ്രദ്ധ നൽകുന്നു. സിലബസ് പൂര്‍ണമായും പഠിപ്പിക്കുകയും കോഴ്‌സ് കഴിയുമ്പോള്‍ മറ്റാരുടേയും സഹായമില്ലാതെ തന്നെ തുടര്‍ പഠനം നടത്താനുള്ള പ്രാപ്തിയില്‍ എത്തിക്കുകയും ചെയ്യുന്നു.

നിലവില്‍ ജനറല്‍ പി എസ് സിയുടെ രണ്ട് ബാച്ചുകള്‍ ഉണ്ട്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ ജോലി നേടാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 9 മണിവരെയും ഞായറാഴ്ച്ചകളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരരെയും ആണ് ക്ലാസുകള്‍. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മോഡല്‍ പരീക്ഷകളും നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 82 81 99 22 31