ഞങ്ങളെക്കുറിച്ച്‌

കോഴിക്കോട് നഗരത്തില്‍ 2022 മുതല്‍ ജനറല്‍ പി എസ് സി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സില്‍വര്‍ലീഫ് പി എസ് സി അക്കാദമി ഉദ്യോഗാര്‍ത്ഥികളെ മികച്ച പരിശീലനം നല്‍കി റാങ്ക് ലിസ്റ്റില്‍ ഇടംനേടാന്‍ സഹായിച്ചിട്ടുള്ള സ്ഥാപനമാണ്.

കോഴിക്കോട് നഗരത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി രാവിലെ 7.30നും വീട്ടമ്മമാര്‍ക്കും ജോലിയില്ലാതെ നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി 10.30നും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലാസും മറ്റ് ദിവസങ്ങളില്‍ കമ്പയിന്‍ഡ് സ്റ്റഡി സൗകര്യവും നല്‍കുന്നു.

തുടക്കക്കാര്‍ക്കായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 7.30നും 10.30നും ക്ലാസുകള്‍ നല്‍കുന്നു. പി എസ് സിയുടെ അടിസ്ഥാനം ഉറപ്പിക്കുന്ന ക്ലാസുകള്‍ നല്‍കുന്നു.