കേരള പി എസ് സിയുടെ ജൂലൈ 31-ന് റദ്ദായ കോഴിക്കോട് ജില്ലയുടെ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്നും ഇതുവരെ നിയമന ശിപാര്‍ശ ലഭിച്ചത് ആയിരത്തോളം പേര്‍ക്ക്. കേരളത്തിലാകമാനം 14 ജില്ലകളിലുമായി 12,000-ത്തോളം പേര്‍ക്കാണ് ഇതുവരെ നിയമനശിപാര്‍ശ കേരള പി എസ് സി അയച്ചത്.
റാങ്ക് ലിസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 31-ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്കുള്ള നിയമശിപാര്‍ശ പി എസ് സി അയക്കുന്നത് തുടരുന്നു.
കോഴിക്കോട് ജില്ലയില്‍ എല്‍ഡി ക്ലര്‍ക്ക് പോസ്റ്റിലേക്ക് ഇതുവരെ 989 പേര്‍ക്കാണ് നിയമനശിപാര്‍ശ അയച്ചത്. കേരളത്തില്‍ ആകെ 12,238 പേര്‍ക്കും.
സില്‍വര്‍ലീഫ് പി എസ് സി അക്കാദമിയില്‍ 2027-ലെ ക്ലര്‍ക്ക് പരീക്ഷയ്ക്കുവേണ്ടിയുള്ള ഫൗണ്ടേഷന്‍ കോഴ്‌സും തീവ്രപരിശീലനവും ആരംഭിച്ചു കഴിഞ്ഞു. കൂടെ, ക്ലര്‍ക്ക് പരീക്ഷയ്ക്ക് മുമ്പായി നടക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ എല്‍ഡിസി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (വിഎഫ്എ), കമ്പനി കോര്‍പറേഷന്‍ എല്‍ഡിസി തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനവും ആരംഭിച്ചു. അഡ്മിഷന്‍ എടുക്കുന്നതിന് ബന്ധപ്പെടുക: 8281 99 22 31
Leave a Reply